അന്തിക്കാടൻ കഥ തുടരുന്നു

'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന മട്ടിലാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകർ എഴുതിവെക്കുന്നത്. കേവലം 'കുടുംബ പുരാണത്തിനും' അപ്പുറം 'സമൂഹ'വുമായും സിനിമയുമായും ബന്ധപ്പെട്ടു കിടക്കുന്ന തിരുത്തപ്പെടേണ്ട കാഴ്ചപ്പാടുകൾ തന്നെയാണ് ഈ സിനിമ നമുക്ക് മുന്നിൽ വയ്ക്കുന്ന 'സന്ദേശം'. കുടുംബബന്ധങ്ങളിലെ 'രസതന്ത്രം' ഈ ചിത്രങ്ങളിലെ പല ഘടകങ്ങളിൽ ഒന്നുമാത്രമാണ്. കാലഘട്ടത്തിന്റെ ചിത്രമായിത്തന്നെയാണ് ഇതിനെ 'വരവേൽ'ക്കേണ്ടത്. 'എന്നും എപ്പോഴും' 'കൊച്ചു കൊച്ചു സന്തോഷങ്ങളാൽ' രചിക്കപ്പെടുന്ന അന്തിക്കാടൻ സിനിമകളുടെ രസക്കൂട്ട് അനൂപ്... Continue Reading →

ഒടിയൻ

മലയാളത്തിൽ വീണ്ടും ഒരു സിനിമ ചർച്ചയായ സമയമാണിത്. അത് ഇറങ്ങുന്നതിനു മുന്നേ നവ മാധ്യമങ്ങളിൽ എല്ലാം ഇതിന്റെ ചർച്ചകൾ നടന്നു കഴിഞ്ഞു. അഭ്യൂഹങ്ങൾ, കണ്ടേക്കാൻ സാധ്യതയുള്ള കൗതുകങ്ങൾ, മോഹൻലാൽ എന്ന പ്രതിഭാസം, അദ്ദേഹത്തിന്റെ ആരാധകർ, ഒടിയന്മാരും പിന്നാമ്പുറകഥകളും ഒക്കെയായി ചർച്ചകൾ കൊഴുത്തു. വലുതെന്തോ വരാനിരിക്കുന്നു എന്നൊരു തോന്നൽ എല്ലാവരിലുമുണ്ടായി. സിനിമയിറങ്ങി. നായകൻ തന്നെ അവകാശപ്പെട്ടതുപോലെ ഒരു പാവം സിനിമ. അതിനു പറയുവാനുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട്, അങ്ങനെ അങ്ങ് അവസാനിച്ച ഒരു സാധാരണ പ്രതികാര സിനിമ. ഒന്നു രണ്ടു... Continue Reading →

ഭയാനകം..

"ഹോളിവുഡ് നമ്മളെക്കാൾ എത്രയോ മുന്നിലാണ്.ഇന്ത്യൻ സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. എന്നാൽ കാലഹരണപ്പെടാത്ത ഇന്ത്യൻ സംസ്കാരവും വൈകാരികതയുമാണ് അവരോടു മത്സരിക്കുവാനായി ഞാൻ എന്റെ സിനിമകളിൽ ഉപയോഗിക്കുന്നത്" മികച്ച സംവിധായനകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീ ജയരാജിന്റെ ഒരു അഭിമുഖത്തിലെ വാക്കുകളാണിത്. ഇന്ന് അന്താരാഷ്ട്ര വേദികളിൽ മലയാള സിനിമകളുടെ സാന്നിധ്യമറിയിക്കുന്ന ഒരു പരീക്ഷണശാല തന്നെയാണ് ജയരാജ്. അദ്ദേഹത്തിന്റെ നവരസ പരീക്ഷണങ്ങളെക്കുറിച്ച് കെട്ടിട്ടുണ്ടാകുമല്ലോ. ഹാസ്യവും, രൗദ്രവും, ശൃംഗാരവുമാണ് ഇനി സിനിമയാകുവാൻ ഉള്ളൂ. അവസാനം ഇറങ്ങിയ 'ഭയാനകം' സിനിമയിലൂടെയാണ് മികച്ച സംവിധായകനെ... Continue Reading →

പൂമരം

ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ എബ്രിഡ് ഷൈൻ നട്ട മരമാണ് പൂമരം എന്ന സിനിമ....!!! ഏറെ നാളായി പൂമരം എന്ന സിനിമയെ കുറിച്ച് കേൾക്കുന്നു. നാഷണൽ അവാർഡ് ജേതാവായ കാളിദാസന്റെ നായകനായുള്ള വരവ്. അനിശ്ചിതത്വങ്ങൾക് വിരാമമിട്ടുകൊണ്ട് പടം റീലീസിനെത്തിയത് രണ്ടാഴ്ച മുന്നെയാണ്. കുറച്ചു extrem പോസിറ്റീവ് റിവ്യൂകളും അതിലേറെ നെഗറ്റീവ് റിവ്യൂകളും ആദ്യ നാളുകളിൽ ഇടം പിടിച്ചു. ഇന്നലെയാണ് ഇ ചിത്രം കാണുന്നത്.... നാടകീയതകൾ ഒട്ടുമില്ലാതെ, ഒരു കലോത്സവത്തിന്റെ തനിപകർപ്പ്. അതിലെ ഉദ്വേഗജനകമായ നിമിഷങ്ങൾ പഴയ കാലത്തേക്ക്... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started