പത്താം നൂറ്റാണ്ടിലെ അദ്ഭുതങ്ങൾ

ഭോപ്പാൽ നഗരം ഉറക്കം ഉണരും മുൻപേ റെയിൽവേ സ്റ്റേഷനിൽ എത്തി. വെളുപ്പിനെ തന്നെ മഹാമന എക്‌സ്‌പ്രസ്സിൻ്റെ സീറ്റിൽ കയറി ഇരുന്നപ്പോൾ ആവേശം അടക്കാനായിരുന്നില്ല. ആ ദിവസം ഭോപ്പാലിൽ നിന്ന് ഖജുരാഹോയിലേക്കുള്ള യാത്ര ആരംഭിക്കാൻ പോകുകയായിരുന്നു. കല്ലിൽ കൊത്തിയ നഗരത്തിൻ്റെ അതിവിശിഷ്ടമായ ചാരുതയിൽ മുഴുകാൻ ഞങ്ങള് തയ്യാറായിക്കഴിഞ്ഞിരുന്നു. തലേ ദിവസം ഉജ്ജൈനിൽ നിന്നും വരേണ്ടിയിരുന്ന ട്രെയിൻ ഓർഡിനറി ബസിനെ വരെ നാണിപ്പിക്കുന്ന പരിപാടി ഒപ്പിച്ചതിനാൽ നമ്മുടെ 200 രൂപ നോട്ടിലെ സാഞ്ചി സ്തൂപം നമുക്ക് മിസ്സായിയിരുന്നു. ഈയൊരു അനുഭവത്തിൻ്റെ... Continue Reading →

മീനാക്ഷിദേവിയുടെ സാമ്രാജ്യത്തിലേക്ക്…

വിശ്വപ്രസിദ്ധമായ ക്ഷേത്രനഗരിയിലേക്കാണ് ഈ യാത്ര. ഒരു നഗരത്തിന്‍റെ തന്നെ ഉത്ഭവത്തിനും വളർച്ചക്കും കാരണഭൂതയായി വൈഗാനദീതീരത്ത് വിരാജിക്കുന്ന ദേവി മീനാക്ഷിയെയും സുന്ദരേശ്വര ഭാഗവാനെയും കാണുവാൻ, അതിപുരാതന തമിഴ് സംസ്കാരത്തിന്‍റെ ഈറ്റില്ലവും, സംഘകാല സാഹിത്യത്തിന്‍റെ സിരാകേന്ദ്രവും, പാണ്ഡ്യരാജ്യ തലസ്ഥാനവുമായിരുന്ന മധുരയിലേക്ക്. ശ്രീ നാലാങ്കൽ കൃഷ്ണപിള്ളയുടെ 'മഹാ ക്ഷേത്രങ്ങളുടെ മുന്നിൽ' എന്ന പുസ്തകത്തിലൂടെയാണ് മധുരയെപ്പറ്റിയും മീനാക്ഷി ക്ഷേത്രത്തെക്കുറിച്ചുമൊക്കെ ആധികാരികമായി വായിക്കുന്നത്. അതിനും ഏറെ മുന്നേ, എട്ടാം ക്ലാസ്സിൽ പഠനയാത്ര പോയ കാര്യം അമ്മ വീട്ടിൽ പറയാറുണ്ട്. ജോലി സംബന്ധമായി കാഞ്ഞിരപ്പള്ളിയിൽ ആയതിനാൽ... Continue Reading →

ഇരിങ്ങോൾ

എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തോട് ചേർന്ന്, ഏതാണ്ട് 50 ഏക്കറോളം വരുന്ന വനഭൂമിയും, അതിനുള്ളിൽ ഒരു വനദുർഗ്ഗ ദേവി ക്ഷേത്രവും. ഉത്സവനാളുകളിൽ പിടിയാനപ്പുറത്തെഴുന്നള്ളി വരുന്ന ദേവിയുടെയും ഉപദേവതകളായ വൃക്ഷങ്ങളുടെയും സാമ്രാജ്യം. കാവ് എന്ന് പറയുന്നതാകും കുറച്ചുകൂടി ഉചിതം. പെരുമ്പാവൂരിൽ നിന്നും മൂന്നാർ റോഡിൽ 3 കി.മി യാത്ര ചെയ്ത്, പട്ടാൽ പോസ്റ്റ്ഓഫീസ് കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞാൽ നിങ്ങൾ പെട്ടെന്ന് ഗ്രാമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. അവിടെ നിന്നും 1 കി.മി. കൂടി സഞ്ചരിച്ചാൽ, വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് പ്രകൃതി... Continue Reading →

കല്ലിൽ ക്ഷേത്രം

മധ്യപ്രദേശിലെ ഖജുരാഹോ ശില്പങ്ങളെപ്പറ്റിയും, രാജസ്ഥാനിലെ മൗണ്ട് അബുവിലെ ക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ നിങ്ങൾ കെട്ടിട്ടുണ്ടാകുമല്ലോ. ജൈനമതം ഭാരതത്തിൽ എത്തിയത് വഴി, വാസ്തുവിദ്യയിലും ശിൽപ്പകലയിലും അവർ നൽകിയ സംഭാവനകൾ ആണ് ഇവയൊക്കെയും. പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങളും ജൈനമതസംഭാവനയായി വിലയിരുത്തപ്പെടുന്നു. പിൽക്കാലത്ത് ഹൈന്ദവാരാധനാ കേന്ദ്രങ്ങളായ ജൈനക്ഷേത്രങ്ങൾ കേരളത്തിലുമുണ്ട്. പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ എന്ന സ്ഥലത്തു ഗുഹാനിർമ്മിതമായ ഒരു ജൈനക്ഷേത്രമുണ്ട്. ഇന്ന് ഭഗവതി ക്ഷേത്രമായി ആരാധിക്കുന്ന ഇവിടം പണ്ട് ഒരു ജൈനകേന്ദ്രം ആയിരുന്നു എന്ന് പറയപ്പെടുന്നു. ഒരല്പം കൂടി ചരിത്രം പറഞ്ഞതിന് ശേഷം നമുക്ക് അമ്പലത്തിലേക്ക്... Continue Reading →

Create a website or blog at WordPress.com

Up ↑

Create your own website, free on WordPress.com.Create your own website.
Start free