മീൻകൊതി തീർക്കുവാൻ ചെറായിയിൽ

നമ്മൾ മലയാളികളുടെ മീൻകൊതി പ്രസിദ്ധമാണ്. അയല വറുത്തതും, കരിമീൻ പൊരിച്ചതും, കുടംപുളിയിട്ടുവെച്ച ചെമ്മീൻ കറിയും, അയില, മത്തി, ചൂര, കാരി , കണവ, കിളിമീൻ തുടങ്ങി പലതും വരികളായി പാട്ടുകൾ വരെ ഇറങ്ങിയതും, നമ്മളതേറ്റു പിടിച്ചതും അതുകൊണ്ടൊക്കെ ആണല്ലോ.. കപ്പയും മീൻ കറിയും, ചോറും മീനും, മീൻ മുളകിട്ടത്, മീൻ പാല് പിഴിഞ്ഞത്, തേങ്ങാ അരച്ചത്, വറുത്തത്, പൊള്ളിച്ചത്, വറ്റിച്ചത്, മപ്പാസ്, പീര തുടങ്ങി തീൻ മേശയിൽ മീൻ കൊണ്ട് രുചിയുടെ വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട് മലയാളി.... Continue Reading →

രാജു ചേട്ടന്റെ തട്ട് ദോശ

ഈ ഫോട്ടം പിടിച്ചിട്ട് കുറച്ചീസം ആയി. പ്രളയം കയറിയിറങ്ങി പോയതിനാൽ, അതിന്റെ ഇടയിൽ ഒരു ദോശകഥ പിന്നീടാകാം എന്ന് കരുതി. ഫോട്ടം പിടിച്ചിട്ട് കുറച്ചീസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ രുചി അനുഭവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരിഷ്കാരത്തിന്റെ തള്ളിക്കയറ്റം തട്ട്കടകളിൽ കയറി വിലസുമ്പോൾ കൃത്രിമത്വം ഒട്ടുമില്ലാത്ത ഒരു തനി നാടൻ ദോശത്തട്ടിന്റെ രുചിയാണ് പരിചയപ്പെടുത്തുന്നത്. അങ്ങനെ നെടുനീളൻ വിഭവങ്ങളുടെ ലിസ്റ്റ് ഒന്നുമില്ലാത്ത എന്താണിവിടെ ഉള്ളതെന്ന ചോദ്യം ഒഴിവാക്കാവുന്ന ഒരു തട്ട്.. ഇവിടെ ഉള്ളത് ദോശ മാത്രം. നല്ല... Continue Reading →

കാഞ്ഞിരപ്പള്ളിയിലെ കരിക്കിൻ ഷേക്ക്….

കരിക്കും കരിക്കിൻ വെള്ളവും ചേർത്തു കുറുക്കിയെടുക്കുന്ന കരിക്കിൻ ജ്യൂസ്, കരിക്കും പാലും മാത്രമൊഴിച്ചു ചേർത്തടിച്ചെടുക്കുന്ന നല്ല കട്ടിയുള്ള കരിക്കിൻ ഷേക്ക്, പതപതാന്ന് പതപ്പിച്ചെടുക്കുന്ന വെണ്ണപഴത്തിന്റെ ( Butter fruit ) പച്ച നിറത്തിലുള്ള ഷേക്ക്, നല്ല സ്ട്രൗബെറി പഴം അങ്ങനെ തന്നെ ഇട്ട് സിറപ്പുകൾ ഒന്നും ചേർക്കാതെ എടുക്കുന്ന strawberry ഷേക്ക്, പാഷൻ ഫ്രൂട്ട് ജ്യൂസ്....... പറഞ്ഞു വരുന്നത് റോയിചേട്ടൻറെ natural juice & coffee ഷോപ്പിലെ പ്രധാനപ്പെട്ട മെനുവിനെപറ്റിയാണ്......!!!!! പഠനവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ വന്ന കാലം... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started