അതിശയിപ്പിക്കുന്ന പെല്ലിങ്…!!!

പെല്ലിങിലെ പുലർകാലം...!!! ഹാ. കൊള്ളാം. ഒരു പ്രാസമൊക്കെയുണ്ട്. തണുത്തു മരവിച്ചാണ് ഇന്നലെ ഈ ഹോട്ടലിൽ കയറിക്കൂടിയതെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. സാങ്കേതികമായി നോക്കിയാൽ ഗ്യാങ്ടോക്കിൽ ഉള്ളതിനേക്കാൾ ഒരു 2 ഡിഗ്രി കുറവ് മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ എങ്കിലും കടുത്ത തണുപ്പ്. ഗ്യാങ്ടോക്കിൽ നമ്മൾ താമസിച്ച ഹോട്ടലിന്റെ റിസപ്ഷൻ റോഡിന്റെ അതേ നിരപ്പിലായിരുന്നു. മുറികളുള്ള നിലകൾ ആ നിരപ്പിൽ നിന്നും താഴേക്കായിരുന്നു. ഇതിപ്പോൾ പെല്ലിങിൽ നമ്മളൊരു കുന്നിൻ പുറത്താണ്. അതുകൊണ്ടുതന്നെ നല്ല വീര്യമുള്ള തണുപ്പ്. പെല്ലിങിലെ നല്ല കില്ലിംഗ്... Continue Reading →

തെക്കൻ സിക്കിമിലെ റാവങ്ല…

സിക്കിമിൽ ആകെ 4 ജില്ലകളാണുള്ളത്. വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെയാണവ. ഇവിടെ എത്തിയതിനു ശേഷമാണ് അത് മനസ്സിലാക്കിയത്. അങ്ങിനെ നോക്കുമ്പോൾ നമ്മൾ കഴിഞ്ഞ രണ്ട് ദിവസമായി കിഴക്കൻ സിക്കിമിലാണ്. കിഴക്കൻ സിക്കിമിലെ പ്രധാന നഗരമായ ഗ്യാങ്ടോക്കിലെയും പരിസരങ്ങളിലെയും കാഴ്ചകളിൽ കൂടിയാണ് നമ്മൾ ഇന്നലെ യാത്ര ചെയ്തത്. ഇതിപ്പോൾ നമ്മുടെ മൂന്നാം ദിവസമാണ്. തലേ ദിവസത്തെ അബദ്ധം പറ്റരുതല്ലോ എന്ന് കരുതി ഇത്തവണ കുറേകൂടി വൈകി ഒരു എട്ട് എട്ടരയോടെയാണ് പ്രഭാത ഭക്ഷണത്തിനായി എത്തിയത്. വീണ്ടും തഥൈവ.... Continue Reading →

ഗ്യാങ്ടോക്ക്…

സ്കൂളിൽ പഠിക്കുന്ന സമയത്ത് ഭൂപടം വരയ്ക്കുമ്പോൾ വളരെ കൗതുകത്തോടെ വരച്ചിരുന്ന ഭാഗമാണ് കുഞ്ഞനായ സിക്കിമിന്റേത്. മധ്യപ്രദേശിനെയും, വടക്ക് കിഴക്കൻ ഭാഗങ്ങളെയുമൊക്കെ വരച്ചൊപ്പിച്ചു വരുമ്പോഴേക്കും സിക്കിം ഒരു ആശ്വാസമായിരുന്നു. വളരെ എളുപ്പം. ചെറിയ ഒരു കുനിപ്പിട്ടാൽ സിക്കിം ആകെയൊന്ന് കറങ്ങി വരാം. എന്നാൽ, ചൈനക്കും, ഭൂട്ടാനും, നേപ്പാളിനുമിടയിൽ പതുങ്ങിയിരിക്കുന്ന ഈ സിക്കിമിലേക്ക് ശരിക്കൊരു യാത്ര ആയാലോ…!!! കാര്യമായ തയ്യാറെടുപ്പുകളോ അന്വേഷണങ്ങളോ ഒന്നും തന്നെ ഒരു യാത്രയ്ക്കായി അത്രകണ്ട് ചെയ്യാറില്ല. അത്യാവശ്യം താമസിക്കുവാനും, യാത്രയ്ക്കായുമുള്ള ഏർപ്പാടുകൾ മാത്രം ചെയ്ത് നാല്... Continue Reading →

സ്നേഹപ്രവാഹം

ഒരു ചെടി വളരുന്നത് പോലെ അദൃശ്യമായിട്ടാണ് ചിലർ മനസ്സിൽ കയറിക്കൂടുന്നത്. ഒരു പൂവ് വിടരുന്നത് പോലെ, ഇത് കാണുക അസാധ്യമാണ്. അനുഭവവേദ്യമാണ് അത്. പറഞ്ഞുകൊടുക്കുക പ്രയാസമാണ്. പക്ഷെ ഒന്നിച്ചിരിക്കുമ്പോൾ കണ്ണുകൾക്കും ശ്വാസത്തിനും വരെ കഥ പറയുവാനുണ്ടാകും. പരസ്പരം ഒരു സ്നേഹപ്രവാഹം തന്നെ സംഭവിക്കും. ആ നേരം അത് അറിയണം എന്നുപോലുമില്ല. പക്ഷെ ആ ജ്വലനം ആ നിമിഷം തന്നെ അറിയുന്നവരുമുണ്ട്. ചിലർ അങ്ങിനെയാണ്. മനസ്സിൽ പടർന്ന് കയറി വളർന്ന് പന്തലിക്കാറുണ്ട്. മാർദ്ദവമുള്ള സ്നേഹ തണ്ടുകളാൽ ഇഴ പിരിഞ്ഞു... Continue Reading →

അക്ഷരങ്ങൾ

മനസ്സിന്റെ ജാലകം ഞാൻ, ഒരിത്തിരി തുറന്നു വെച്ചു. വിരൽത്തുമ്പിൽ അക്ഷരങ്ങൾ, മനസ്സിന്റെ കഥ പറയുന്നു. മഷിയണിഞ്ഞ് മോഹമെല്ലാം,നിന്നിലേക്കൊഴുകി നിറഞ്ഞു. ആമ്പൽപ്പൂ വിരിഞ്ഞ നാളിൽ, നിലാമെത്ത പുതപ്പിനുള്ളിൽ,തണുപ്പേറ്റ് ചുരുണ്ടുകൂടി, ചേലോത്ത കിനാക്കളെല്ലാം. താരകളേറെ ചിരിക്കുന്ന കണ്ടും, പൂമരങ്ങൾ പൂത്തത് കണ്ടും,കാണാത്ത ലോകത്തെവിടോ, മൊട്ടിടുന്നു രഹസ്യമെല്ലാം അകതാരിൽ അണിഞ്ഞൊരുങ്ങി, അഴകൊത്ത സ്വപ്നമെല്ലാം. അകക്കാമ്പിലാകെ മൊത്തം, നീയറിയേണമെന്ന മോഹം. നിനക്കായി വരച്ചുനോക്കി, ജാലകക്കാഴ്ചയെല്ലാം. എനിക്കായി വന്നു നിന്നൂ, അക്ഷരക്കൂട്ടമെല്ലാം….!!! വിരൽത്തുമ്പിൽ വിരിയുന്ന അക്ഷരങ്ങൾ ഒരു ഭാഗ്യമാണ്. മനസ്സെന്ന മഹാ പ്രപഞ്ചത്തിനുള്ളിൽ വന്നു... Continue Reading →

നിശബ്ദത

മനസ്സിൽ നാളിന്നുവരെ കൂട്ടായി കൊണ്ടു നടന്ന ഭാവനകളോടും, സ്വപ്നങ്ങളെന്ന പേര് പറഞ്ഞ് നെയ്തുകൂട്ടുന്ന വരും കാല മോഹങ്ങളോടും, പ്രതീക്ഷയുടെ ചെറു സൂചന പോലും തരാതെ കണ്മുന്നിൽ വന്ന് പ്രത്യക്ഷപ്പെടുന്ന പോയ കാലത്ത് കെട്ടിപ്പൊക്കിയ മനക്കോട്ടകളോടും തോന്നുന്ന വല്ലാത്തൊരു അഭിനിവേശം ഹൃദയത്തിന്റെ കോണുകളിൽ തളം കെട്ടിക്കിടക്കാറുണ്ട്. അങ്ങിനെ നാളിതുവരെ അനുഭവിച്ചതിനോടും അല്ലാത്തതിനോടും, ഈ നേരം വരെഅജ്ഞാതമായതിനോടും, ഈ നിമിഷത്തിലും അപരിചിതമായതിനോടും, അറിഞ്ഞിട്ടില്ലാത്തതിനോടുമൊക്കെ തോന്നുന്ന കൗതുകം ഉണർവ്വേകാറുണ്ട്. ഇമ്മാതിരി തോന്നലുകളാലൊക്കെ നയിക്കപ്പെടാറുണ്ട്. ഉള്ളിലുള്ള അന്വേഷിക്കുവാനുള്ള ത്വരയെ വല്ലാതെയങ്ങു പ്രകോപിപ്പിക്കുന്ന ഘടകങ്ങളാണ്... Continue Reading →

കൂട്ടും പ്രണയവും സ്വപ്നങ്ങളും

സ്വയം സ്നേഹിക്കുവാനുള്ള ഒരു മാർഗ്ഗമാണ് സ്വപ്നങ്ങൾ. തനിച്ചായിപ്പോകുന്ന സമയങ്ങളിൽ പ്രത്യേകിച്ചും. ഒരാളെ ഒരു കൂട്ടിനായി ഒപ്പമിരുത്തും. നമ്മുടെ ഭാവനയിൽ കൂടി നാം തന്നെ സൃഷ്ടിക്കുന്ന ഒരാൾ. ഒരു അദൃശ്യമായ സാന്നിദ്ധ്യം എന്നൊക്കെ പറയാം. സ്വന്തമെന്ന് കരുതുന്ന ആരോ ആണത്.ശരീരംകൊണ്ടു കൂടെ വരുന്നവർ മാത്രമേ ഒപ്പം ഉള്ളവർ എന്ന് വിളിക്കുവാൻ പറ്റൂ എന്നില്ലല്ലോ. ചിലർ നമ്മുടെ ചിന്തകളിൽ കൂടി നമ്മുടെ മനസ്സിൽ കയറിക്കൂടും. അവ്യക്തമായ ഒരു മുഖമാണ് ആൾക്ക്. നമ്മുടെ എല്ലാ രഹസ്യങ്ങളും അറിയുന്ന ഒരാൾ. നമ്മൾ എല്ലാം... Continue Reading →

പേമാരി

മനസ്സിനെ ഉണർത്താൻ മഴയോളം പോന്ന വിരുതൻ വേറെയില്ല. എത്രയോ കിനാവുകൾക്ക് മഴ ഒരു മൂകസാക്ഷിയാണ്. കാറും, കോളും, കാറ്റും, മഞ്ഞും, അകമ്പടിയായി എത്തുന്ന മഴ മനസ്സിനെ എവിടേക്കെങ്കിലുമൊക്കെ കൊണ്ടു ചെന്നെത്തിക്കാറുണ്ട്. മഴയ്ക്ക് അവകാശപ്പെടുവാൻ കഴിയുന്ന ഒരു സവിശേഷതയാണത്. മഴയിൽ ഒരു സംഗീതമുണ്ട്…!!!മഴയുടെ താളം ഭ്രമിപ്പിക്കുന്നതാണ്…!!!മഞ്ഞണിഞ്ഞ, മഴ നനഞ്ഞ വഴികൾ ലഹരിയാണ്…!!!മഴയിൽ കുതിർന്ന മനസ്സിൽ സ്വപ്നങ്ങൾ തളിർക്കാറുണ്ട്…!!!മഴത്തുള്ളി ഒഴുകിയ ശരീരത്തിൽ കുളിരനുഭൂതിയുടെ മൃദുത്വം കിട്ടാറുണ്ട്…!!!മഴ പെയ്യുന്ന രാത്രിയിൽ അതിന്റെ ശബ്ദത്തിനു കാതോർത്തു കമ്പിളിക്കുള്ളിൽ ചുരുണ്ടു കൂടാൻ നല്ല സുഖമാണ്…!!!നിറഞ്ഞു... Continue Reading →

മനസ്സിന്റെ സാഹസികതകൾ

ജീവിതത്തിൽ നല്ലതും, ചീത്തയുമുണ്ട്. കൈപ്പെറിയവയും, മധുരമൂറുന്നവയുമുണ്ട്.രാവും ,പകലുമുണ്ട്.വേനലും, ശീതകാലവുമുണ്ട്…!!! ജീവിതം അങ്ങിനെയാണ്.അത് നിറയെ അനുഭവങ്ങളാണ്…സാധ്യമാകുന്ന എല്ലാ രീതിയിലും അതിനെ അടുത്തറിയണം… അനുഭവിക്കണം…അനുഭവങ്ങളെ ഒരിക്കലും ഭയപ്പെടരുത്. ഭയത്താൽ നയിക്കപ്പെടരുത്. ഒരു കൗതുകം ( curiosity) അല്ലെങ്കിൽ പരമാനന്ദം ( bliss) അതുമല്ലെങ്കിൽ ചില നിമിഷങ്ങളോട് തോന്നുന്ന അഭിനിവേശം ഇതൊക്കെ ആയിരിക്കണം മുന്നോട്ട് കൊണ്ടുപോകുന്ന കാരണങ്ങൾ. സ്വാതന്ത്ര്യം തേടി പിടിക്കണം. മനസ്സിന്റെയും ചിന്തകളുടെയും സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യം ( Freedom) അറിഞ്ഞവർക്ക് മാത്രമേ ജീവിതവും, സൗഹൃദവും, പ്രണയവും, കാമവും, സർഗ്ഗാത്മകതയും (... Continue Reading →

പരമാനന്ദം ( Bliss ❤️😊)

എല്ലാവരും സ്വാതന്ത്ര്യം ( freedom ) വേണ്ടുന്നതിനെപ്പറ്റി ഒത്തിരി ചിന്തിക്കാറുണ്ട്. സമയം ഇല്ലായ്മയെ ഓർത്ത് നിസ്സഹായരാകുവാറുണ്ട്. ഓരോന്നോരോന്നായി തീർത്തു വരുമ്പോഴും ചിലതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയിട്ടും പലതും മാറ്റമില്ലാതെ തുടരുന്നു എന്ന് വിഷമിക്കുന്നവരുണ്ട്. ചുറ്റുമുള്ളവരിൽ നിന്നും നമുക്ക് ലഭിക്കേണ്ടതായതോ അല്ലെങ്കിൽ അനുവദിച്ചു കിട്ടേണ്ടതായ എന്തോ ഒന്നായിട്ടാണ് പലരും സ്വാതന്ത്ര്യത്തെയും സമയത്തെയും കാണുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം അതിൽ കാര്യമുണ്ട് താനും. അനുവാദം നൽകപ്പെടുന്ന സ്ഥാനം സ്വയം എടുത്ത് അലങ്കരിച്ചവർ ഒരു വശത്ത്. സത്യത്തിൽ എന്താണ് ഈ സ്വാതന്ത്ര്യം? ആരിൽ... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started