ജീവിതത്തിൽ നല്ലതും, ചീത്തയുമുണ്ട്. കൈപ്പെറിയവയും, മധുരമൂറുന്നവയുമുണ്ട്.രാവും ,പകലുമുണ്ട്.വേനലും, ശീതകാലവുമുണ്ട്…!!! ജീവിതം അങ്ങിനെയാണ്.അത് നിറയെ അനുഭവങ്ങളാണ്…സാധ്യമാകുന്ന എല്ലാ രീതിയിലും അതിനെ അടുത്തറിയണം… അനുഭവിക്കണം…അനുഭവങ്ങളെ ഒരിക്കലും ഭയപ്പെടരുത്. ഭയത്താൽ നയിക്കപ്പെടരുത്. ഒരു കൗതുകം ( curiosity) അല്ലെങ്കിൽ പരമാനന്ദം ( bliss) അതുമല്ലെങ്കിൽ ചില നിമിഷങ്ങളോട് തോന്നുന്ന അഭിനിവേശം ഇതൊക്കെ ആയിരിക്കണം മുന്നോട്ട് കൊണ്ടുപോകുന്ന കാരണങ്ങൾ. സ്വാതന്ത്ര്യം തേടി പിടിക്കണം. മനസ്സിന്റെയും ചിന്തകളുടെയും സ്വപ്നങ്ങളുടെയും സ്വാതന്ത്ര്യം ( Freedom) അറിഞ്ഞവർക്ക് മാത്രമേ ജീവിതവും, സൗഹൃദവും, പ്രണയവും, കാമവും, സർഗ്ഗാത്മകതയും (... Continue Reading →
പരമാനന്ദം ( Bliss ❤️😊)
എല്ലാവരും സ്വാതന്ത്ര്യം ( freedom ) വേണ്ടുന്നതിനെപ്പറ്റി ഒത്തിരി ചിന്തിക്കാറുണ്ട്. സമയം ഇല്ലായ്മയെ ഓർത്ത് നിസ്സഹായരാകുവാറുണ്ട്. ഓരോന്നോരോന്നായി തീർത്തു വരുമ്പോഴും ചിലതിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയിട്ടും പലതും മാറ്റമില്ലാതെ തുടരുന്നു എന്ന് വിഷമിക്കുന്നവരുണ്ട്. ചുറ്റുമുള്ളവരിൽ നിന്നും നമുക്ക് ലഭിക്കേണ്ടതായതോ അല്ലെങ്കിൽ അനുവദിച്ചു കിട്ടേണ്ടതായ എന്തോ ഒന്നായിട്ടാണ് പലരും സ്വാതന്ത്ര്യത്തെയും സമയത്തെയും കാണുന്നത്. ചിലരെ സംബന്ധിച്ചിടത്തോളം അതിൽ കാര്യമുണ്ട് താനും. അനുവാദം നൽകപ്പെടുന്ന സ്ഥാനം സ്വയം എടുത്ത് അലങ്കരിച്ചവർ ഒരു വശത്ത്. സത്യത്തിൽ എന്താണ് ഈ സ്വാതന്ത്ര്യം? ആരിൽ... Continue Reading →
രാജസ്ഥാനിലെ പാവകൾ
ജയ്‌പൂർ യാത്രയിൽ ആംബർ കോട്ടയിൽ വച്ചുകണ്ട പാവ വില്പനക്കാരനും പാവയുമാണ് ചിത്രത്തിൽ. ഈ പാവയെ വിൽപ്പന നടത്തി ഉപജീവനം നടത്തുന്ന കുറെയേറെ മുഖങ്ങൾ അവിടെ കാണുകയുണ്ടായി. നമ്മുടെ നാട്ടിലെ പാവകളി ഒക്കെ പോലെ ഒരു കലാരൂപത്തിന്റെ ഭാഗമാണ് ഈ പാവകളും. നൂലിൽ കോർത്തെടുക്കുന്ന പാവകളെ നൃത്തം ചെയ്യിപ്പിക്കുന്ന ഈ നാടോടി കലാരൂപത്തിന് കത്പുട്ലി ( Kathputli ) എന്നാണ് പേര്. വലിയ കണ്ണുകളും നീണ്ട മൂക്കുമായി തടിയിൽ ഉണ്ടാക്കിയ മുഖം തന്നെയാണ് ഈ പാവകളുടെ പ്രത്യേകത. ശരീരത്തിന്റെ... Continue Reading →
സ്മൈലി
ഏറ്റവും കൂടുതൽ വൈകൃതവൽക്കരിക്കപ്പെട്ട ഒരു സ്മൈലി ഉണ്ടെങ്കിൽ അതൊരുപക്ഷെ ഇതാവണം. അവഹേളിക്കുവാനും, അപഹസിക്കുവാനും, നിന്ദിക്കുവാനും എന്തിനു പറയുന്നു മുഖം മറച്ചു തെറി പ്രയോഗം നടത്തുവാൻ വരെ അറിഞ്ഞോ അറിയാതെയോ ഈ സ്മൈലിയെ ആളുകൾ കൂട്ടു പിടിക്കുന്നു. മനസ്സിന്റെ അകത്തളങ്ങളിൽ നിന്നും തികട്ടി വരുന്ന വിഷം പുരണ്ട മനോ വികാരങ്ങളെ വല്ലവരുടെയും മുഖ പുസ്തക വദനത്തിൽ നിക്ഷേപിക്കുവാൻ ഏതോ വൈകൃത വികൃതികളാൽ വിധിക്കപ്പെട്ട നിര്ഭാഗ്യവാനായ ഒരു സ്മൈലി…!!! പൊങ്കാലയെന്നും കുർബാനയെന്നുമൊക്കെയുള്ള സമൂഹ മാദ്ധ്യമ ഭാഷയിൽ വിളിക്കപ്പെടുന്ന വെട്ടുകിളി ആക്രമണത്തിന്,... Continue Reading →
ലോക വിനോദസഞ്ചാര ദിനം – സെപ്റ്റംബർ 27
യാത്രകൾ...!!! യാത്രികൻ...!!! സഞ്ചാരം...!!! സഞ്ചാരി...!!! ഈ വാക്കുകൾ ജനിപ്പിക്കുന്ന വികാരങ്ങൾക്ക് മനസ്സിന്റെ ആഴങ്ങളെ സ്പര്ശിക്കുവാനുള്ള കഴിവുണ്ട്. യാത്രയിലിരിക്കുമ്പോൾ മനസ്സ് അതിന്റെ പ്രണയവഴികളിൽ കൂടി സഞ്ചരിക്കുകയാണെന്നു തോന്നാറുണ്ട്. മനസ്സിന്റെ അകത്തളങ്ങളിലെ സകല വികാരങ്ങളെയും ദ്യോതിപ്പിച്ചുകൊണ്ടാണ് ഓരോ യാത്രയിലെയും വഴികളവസാനിക്കുന്നത്. ശരീരം കണ്ണിന്റെ മുന്നിലെ കാഴ്ചകൾക്ക് പിറകെ പോയി ഇതുവരെ കാണാത്ത കാഴ്ചകൾ തേടുന്നു. മനസ്സ് കണ്ണുകൾക്കുള്ളിൽ സ്വത്വത്തിന്റെ ചുരുളുകളഴിച്ചു ഇതുവരെ അറിഞ്ഞിട്ടില്ലാത്ത അനുഭവങ്ങൾ തേടുകയും കണ്ടെത്തുകയും ചെയ്യുന്നു. ഒരിക്കെ പോയി തിരികെയെത്തിയ ഇടങ്ങളിലേക്ക് ഓർമ്മകൾ നമ്മളെ വീണ്ടും വീണ്ടുമെത്തിക്കുന്നു.... Continue Reading →
എഞ്ചിനീയർസ് ഡേ
സെപ്തംബര് 15 എന്ന ദിവസമാണ് നമ്മൾ എഞ്ചിനീയർസ് ഡേ എന്ന പേരിൽ ആചരിക്കുന്നത്. മഹാനായ എഞ്ചിനീയറും വിദ്യാഭ്യാസ പ്രവർത്തകനും ഭരണകർത്താവും രാഷ്ട്രതന്ത്രജ്ഞനുമായ എം വിശ്വേശ്വരയ്യയുടെ ജന്മദിനമാണ് എഞ്ചിനീയർസ് ദിനം എന്ന പേരിൽ തിരഞ്ഞെടുത്തത്. ആരാണ് എം വിശ്വേശ്വരയ്യ അഥവാ മോക്ഷഗുണ്ടം വിശ്വേശ്വരയ്യ ? നഗരപുനഃസംവിധാനം, ജലസേചന വിതരണ പദ്ധതികൾ , റോഡ് -കെട്ടിട നിർമാണം എന്നീ മേഖലകളിലാണ് ഇദ്ദേഹത്തിന്റെ വൈദഗ്ധ്യം. പുണെയിലെ അഴുക്കുചാൽ പദ്ധതി ആസൂത്രണം, 1908 ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ താറുമാറായ ഹൈദരാബാദ് നഗരത്തിന്റെ പുനഃസംവിധാനം... Continue Reading →
കാർഗിൽ വിജയ ദിവസം
സേവനം ഒരു വൃതമാക്കി മാറ്റിയവരോട് അതിരറ്റ ആരാധന തോന്നാറുണ്ട്. യുദ്ധ സമാനമായ സാഹചര്യങ്ങളിലും ദുരന്ത മുഖങ്ങളിലും ഭയാശങ്കകൾ ഏതുമില്ലാതെ മറ്റുള്ളവരെ രക്ഷിക്കുവാൻ ചാടിയിറങ്ങുന്നവരോട് അങ്ങേയറ്റത്തെ ബഹുമാനമാണ്. സ്വജീവിതത്തിൽ സുഖാനുഭവങ്ങളെ തേടി പോകുവാൻ, സമയവും സാഹചര്യവും ഏറെ ഉള്ളപ്പോഴും മറ്റുള്ളവരുടെ ക്ഷേമകാര്യങ്ങൾക്കായി ഇറങ്ങിപ്പുറപ്പെടുന്നവരോട് ഏത് കാലത്തും അളവില്ലാത്ത ആദരവാണുള്ളത്. സൈനികർ, രാഷ്ട്രീയ പ്രവർത്തകർ, സന്നദ്ധ സംഘടനാ പ്രവർത്തകർ ഇവരോടൊക്കെ പരിധികളില്ലാത്ത സ്നേഹവും സഹാനുഭൂതിയും വെച്ച് പുലർത്തുന്നത് മുകളിൽ പറഞ്ഞ കാരണങ്ങളാലാണ്. മനസ്സിനെ സമാജ സേവനത്തിനുതകുന്ന രീതിയിൽ പരുവപ്പെട്ടു കിട്ടുക... Continue Reading →
വായനാദിനം
വായനാ ദിനത്തേപ്പറ്റി ആദ്യമായി കേൾക്കുന്നത് സ്കൂളിൽ പഠിക്കുമ്പോളാണ്. ജൂണിലെ മഴക്കാലത്തു സ്കൂൾ തുടങ്ങിയാലുടനെ മാസാവസാനത്തോട് അടുപ്പിച്ചു വരുന്ന ആഴ്‌ചയിൽ എന്തെങ്കിലുമൊക്കെ മത്സരങ്ങൾ നടക്കും. ചിലപ്പോഴൊക്കെ വാർത്താ പാരായണ മത്സരം ആയിരിക്കും. ദൂരദർശനിലെ ശ്രീ ബാലകൃഷ്ണൻ , ശ്രീമതി ഹേമലത എന്നിവരുടെയൊക്കെ വാർത്താവായന കണ്ടു വളർന്ന സമയം. സ്വാഭാവികമായും ഇവരെ അനുകരിക്കുവാൻ ഒരു ശ്രമം ഈ മത്സരങ്ങളിലൂടെ നടത്തിയിട്ടുണ്ട്. മുൻകൂട്ടി മത്സരത്തെപ്പറ്റി അറിയിക്കുന്നതിനാൽ മത്സര ദിവസം രാവിലെ വന്ന മാതൃഭൂമി പത്രത്തിലെ പ്രധാന വാർത്തകളും അതിന്റെ ചുവടെയുള്ള നീണ്ട... Continue Reading →
എന്റെ കഥ എന്റെ ജീവിതം
"ഗബ്രിയേൽ ഗാർസ്യാ മാർകേസിന്റെ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' എന്ന സ്പാനിഷ് നോവലിന് നോബൽ സമ്മാനം ലഭിച്ചപ്പോൾ ഇവിടെ എന്ത് പുകിലായിരുന്നു. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' വായിക്കുവാൻ ശ്രമിച്ച ഒരു എഴുത്തുകാരനാണ് ഞാൻ. പക്ഷെ, എത്ര ശ്രമിച്ചിട്ടും 100 പേജുകൾ പോലും വായിച്ചു തീർക്കുവാൻ എനിക്ക് കഴിഞ്ഞില്ല. ഈ സത്യം പരസ്യമായി പറഞ്ഞതിന് ഏറെ ക്രൂശിക്കപ്പെട്ട ഒരുവനാണ് ഞാൻ. അന്ന് എന്നെ വിമര്ശിക്കുന്നതിനിടയിൽ ഒരു സാഹിത്യകാരൻ പറഞ്ഞു, താൻ ആ പുസ്തകം പത്തു തവണ വായിച്ചു കഴിഞ്ഞു എന്ന്.... Continue Reading →
ഗുൽമോഹർ
നീലവിരിപ്പിന്റെ തണലിൽ ഋതുഭേദങ്ങൾ മാറിമറിയുന്നു..........!!!!!! ചേമന്തി ചേല് കണ്ടു വസന്തം വഴിമാറിയപ്പോൾ ,തണൽ തരുന്ന കരങ്ങളിൽ വാകപ്പൂപ്പട്ടുടുത്ത ഗ്രീഷ്മം................!!!!!!!! ഹൃദയം നിറയ്ക്കുന്ന നിറമുള്ള കാഴ്ചകൾ നൽകി, ഭാരമേതുമില്ലാത്ത ഹൃദയങ്ങളോടെ പൊഴിയുന്ന പൂക്കൾ.........!!!!!!!! മനമതിൽ മാരി തൻ മൗനം കാർമേഘമായ് ഉരുണ്ടുകൂടവേ.........!!!!! മേഘപുഷ്‌പങ്ങൾ വാനിൽ നിറഞ്ഞുകവിയവേ......!!!!!!!! പെയ്തൊഴിഞ്ഞു പോകുവാൻ കാത്തിരിക്കുന്നു......... മണ്ണും, മനസ്സും , നാടും........................................
