ചുരം കടന്ന് വയനാടൻ വന്യതയിലേക്ക്….

എൻ്റെ സ്വന്തം ക്ളീഷെ ഡയലോഗ് ൽ തന്നെ തുടങ്ങട്ടെ. ' യാത്ര ഒരു തരം ലഹരിയാണ് '. പ്രകൃതിയും അതിനൊപ്പം കൂട്ട് ചേരുമ്പോൾ അറിയാതതിനോട് കീഴ്പെട്ടു പോകും. പറഞ്ഞു വരുന്നതും ഒരു യാത്രയെപ്പറ്റി തന്നെയാണ്. ഇലയാനക്കത്തിന് കാതോർത്തും, കാലടിപ്പാടുകൾ തേടിയും, പ്രകൃതിതൻ വേഷപ്പകർച്ചകൾ കണ്ടും, വയനാടൻ വന്യതയുടെ വശ്യതയിലേക്ക് വഴുതി വീഴുവാൻ ഒരു യാത്ര. ഒരു യാത്രക്കുള്ളിൽ തന്നെ പല യാത്രകളുണ്ട് എന്ന് വിശ്വസിക്കുന്ന ഒരുവനാണ് ഞാൻ. അങ്ങിനെ ഒരു ഉപയാത്രയിൽ ഇരുന്നുകൊണ്ടാണ് ഞാനിതെഴുതുന്നത്. ഓർമകളിലൂടെ പിന്നിട്ട... Continue Reading →

കുഴുപ്പിള്ളി

Parkour... ഇ ഒരു വാക്ക് ആദി സിനിമയിൽ കേട്ടു കാണും. പ്രണവ് മോഹൻലാൽ കൈകാര്യം ചെയ്ത നായക കഥാപാത്രവും സുഹൃത്തുക്കളും ചേർന്ന്, ഒരു കടൽ തീരത്തിരുന്ന് ഓട്ടത്തിനൊപ്പം ചില കസർത്തുകളും കാണിക്കുന്ന രംഗമുണ്ട്. മിലിറ്ററി രീതികളിൽ നിന്നും കടം കൊണ്ടു എന്ന് പറയപ്പെടുന്ന, ഓട്ടത്തിനൊപ്പം തടസ്സങ്ങൾ ഭേദിച്ച് നീങ്ങുന്നതിനെ ആണ് ഇങ്ങനെ വിളിക്കുന്നത്. അതവിടെ നിൽക്കട്ടെ. പറയാൻ പോകുന്നത് ആ രംഗത്തിന് പശ്ചാത്തലമായ ബീച്ചിനെപ്പറ്റി ആണ്... കുഴുപ്പിള്ളി ബീച്ച്.... 1341 ലോ മറ്റോ നമ്മുടെ പെരിയാറിൽ വലിയൊരു... Continue Reading →

പൂമരം

ഇനിയൊരു കാലത്തേക്കൊരു പൂ വിടർത്തുവാൻ എബ്രിഡ് ഷൈൻ നട്ട മരമാണ് പൂമരം എന്ന സിനിമ....!!! ഏറെ നാളായി പൂമരം എന്ന സിനിമയെ കുറിച്ച് കേൾക്കുന്നു. നാഷണൽ അവാർഡ് ജേതാവായ കാളിദാസന്റെ നായകനായുള്ള വരവ്. അനിശ്ചിതത്വങ്ങൾക് വിരാമമിട്ടുകൊണ്ട് പടം റീലീസിനെത്തിയത് രണ്ടാഴ്ച മുന്നെയാണ്. കുറച്ചു extrem പോസിറ്റീവ് റിവ്യൂകളും അതിലേറെ നെഗറ്റീവ് റിവ്യൂകളും ആദ്യ നാളുകളിൽ ഇടം പിടിച്ചു. ഇന്നലെയാണ് ഇ ചിത്രം കാണുന്നത്.... നാടകീയതകൾ ഒട്ടുമില്ലാതെ, ഒരു കലോത്സവത്തിന്റെ തനിപകർപ്പ്. അതിലെ ഉദ്വേഗജനകമായ നിമിഷങ്ങൾ പഴയ കാലത്തേക്ക്... Continue Reading →

രാമമംഗലം

"ഏതു ധൂസര സങ്കല്പത്തിൽ വളർന്നാലും ഏതു യന്ത്രവൽകൃത ലോകത്തു പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വിശുദ്ധിയും മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും" ആ ഒരു പ്രകൃതിരമണീയതയും, ഗ്രാമ ഭംഗിയും ഉൾപ്പുളകവും ഒക്കെ മനസ്സിൽ ഇങ്ങനെ തികട്ടി വരുമ്പോൾ ഞാനടക്കമുള്ള ഫേസ്ബുക് ജീവികൾ എടുത്തു പ്രയോഗിക്കുന്ന വരികളാണ് മുകളിൽ എഴുതിയത്. ഞാൻ ആലോചിക്കുകയായിരുന്നു, ഇതെഴുതിയ സാക്ഷാൽ വൈലോപ്പിള്ളി ശ്രീധര മേനോൻ വരും തലമുറയെയും, വരും കാലത്തെയും മുൻകൂട്ടി കണ്ടിരുന്നല്ലോ. മുന്നേ നടന്നവർ അങ്ങനെയാണ്. ക്രാന്തദർശികൾ.... അങ്ങനെ വിശുദ്ധിയുള്ളൊരു ഗ്രാമം, മണമുള്ളൊരു... Continue Reading →

മീൻകൊതി തീർക്കുവാൻ ചെറായിയിൽ

നമ്മൾ മലയാളികളുടെ മീൻകൊതി പ്രസിദ്ധമാണ്. അയല വറുത്തതും, കരിമീൻ പൊരിച്ചതും, കുടംപുളിയിട്ടുവെച്ച ചെമ്മീൻ കറിയും, അയില, മത്തി, ചൂര, കാരി , കണവ, കിളിമീൻ തുടങ്ങി പലതും വരികളായി പാട്ടുകൾ വരെ ഇറങ്ങിയതും, നമ്മളതേറ്റു പിടിച്ചതും അതുകൊണ്ടൊക്കെ ആണല്ലോ.. കപ്പയും മീൻ കറിയും, ചോറും മീനും, മീൻ മുളകിട്ടത്, മീൻ പാല് പിഴിഞ്ഞത്, തേങ്ങാ അരച്ചത്, വറുത്തത്, പൊള്ളിച്ചത്, വറ്റിച്ചത്, മപ്പാസ്, പീര തുടങ്ങി തീൻ മേശയിൽ മീൻ കൊണ്ട് രുചിയുടെ വിപ്ലവം തന്നെ സൃഷ്ടിച്ചിട്ടുണ്ട് മലയാളി.... Continue Reading →

രാജു ചേട്ടന്റെ തട്ട് ദോശ

ഈ ഫോട്ടം പിടിച്ചിട്ട് കുറച്ചീസം ആയി. പ്രളയം കയറിയിറങ്ങി പോയതിനാൽ, അതിന്റെ ഇടയിൽ ഒരു ദോശകഥ പിന്നീടാകാം എന്ന് കരുതി. ഫോട്ടം പിടിച്ചിട്ട് കുറച്ചീസം മാത്രമേ ആയിട്ടുള്ളൂ എങ്കിലും ഈ രുചി അനുഭവിക്കുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പരിഷ്കാരത്തിന്റെ തള്ളിക്കയറ്റം തട്ട്കടകളിൽ കയറി വിലസുമ്പോൾ കൃത്രിമത്വം ഒട്ടുമില്ലാത്ത ഒരു തനി നാടൻ ദോശത്തട്ടിന്റെ രുചിയാണ് പരിചയപ്പെടുത്തുന്നത്. അങ്ങനെ നെടുനീളൻ വിഭവങ്ങളുടെ ലിസ്റ്റ് ഒന്നുമില്ലാത്ത എന്താണിവിടെ ഉള്ളതെന്ന ചോദ്യം ഒഴിവാക്കാവുന്ന ഒരു തട്ട്.. ഇവിടെ ഉള്ളത് ദോശ മാത്രം. നല്ല... Continue Reading →

കാഞ്ഞിരപ്പള്ളിയിലെ കരിക്കിൻ ഷേക്ക്….

കരിക്കും കരിക്കിൻ വെള്ളവും ചേർത്തു കുറുക്കിയെടുക്കുന്ന കരിക്കിൻ ജ്യൂസ്, കരിക്കും പാലും മാത്രമൊഴിച്ചു ചേർത്തടിച്ചെടുക്കുന്ന നല്ല കട്ടിയുള്ള കരിക്കിൻ ഷേക്ക്, പതപതാന്ന് പതപ്പിച്ചെടുക്കുന്ന വെണ്ണപഴത്തിന്റെ ( Butter fruit ) പച്ച നിറത്തിലുള്ള ഷേക്ക്, നല്ല സ്ട്രൗബെറി പഴം അങ്ങനെ തന്നെ ഇട്ട് സിറപ്പുകൾ ഒന്നും ചേർക്കാതെ എടുക്കുന്ന strawberry ഷേക്ക്, പാഷൻ ഫ്രൂട്ട് ജ്യൂസ്....... പറഞ്ഞു വരുന്നത് റോയിചേട്ടൻറെ natural juice & coffee ഷോപ്പിലെ പ്രധാനപ്പെട്ട മെനുവിനെപറ്റിയാണ്......!!!!! പഠനവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളിയിൽ വന്ന കാലം... Continue Reading →

കെട്ടുകലക്കിന്റെ നാട്ടിൽ…

സുഹൃത്തും ഫോട്ടോഗ്രാഫറും ആയ ബിനോയ് ചേട്ടന്റെ മുഖപുസ്തക താളിൽ നിന്നുമാണ് കടമക്കുടിയെ പറ്റി ആദ്യമായി കേൾക്കുന്നതും കാണുന്നതും. പേരറിയാത്ത പക്ഷിക്കൂട്ടങ്ങളുടെ ചിത്രങ്ങളും അതിനു പശ്ചാത്തലമായ ചെറിയ തുരുത്തുകളും ശ്രദ്ധിക്കുന്നത് അങ്ങിനെയാണ്. ഏതാണ്ട് ഒരു വര്ഷം മുന്നെയാണ് ആദ്യമായി ഇവിടെയെത്തുന്നത്. മനസ്സിൽ തോന്നിയ കൗതുകത്തിന് നിർവൃതി നല്കുവാനായി വെറുതെ ഒരു പോക്ക്. അസ്തമയ സൂര്യന്റെ വിളികേട്ട് പിന്നെയും പിന്നെയും കടമക്കുടിയിൽ എത്താറുണ്ട്. വെറുതെ.. വെറും വെറുതെ.... എറണാകുളം ജില്ലയില്‍ ഇടപ്പള്ളി ബ്ളോക്കിലാണ് കടമക്കൂടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.പെരിയാറിന്റെ വരദാനമാണ്... Continue Reading →

അതിരപ്പള്ളി-വാൽപാറ-പൊള്ളാച്ചി….

എങ്ങിനെ വിശേഷിപ്പിച്ചു തുടങ്ങണം എന്ന സംശയത്തോടുകൂടിയാണ് ഈ യാത്രയെപ്പറ്റി എഴുതിത്തുടങ്ങുന്നത്. ഇതിപ്പോൾ നാലാം തവണയാണ് സ്വപ്നം പോലെ സുന്ദരമായ ഈ യാത്രക്കായി ഇറങ്ങുന്നത്. എണ്ണപ്പനകളും, ഈറ്റക്കാടുകളും, നിബിഢവനങ്ങളും, കാട്ടാറുകളും പുഴയും, മലനിരകളും, പാറക്കെട്ടുകളും, വെള്ളച്ചാട്ടങ്ങളും , കാടിന്റെ മക്കളും സംരക്ഷകരും അന്തേവാസികളും ഓക്കെ നിറഞ്ഞ അപൂർവ പ്രദേശമാണ് നമ്മുടെ ലക്ഷ്യം. പെരുമ്പാവൂർ ഭാഗത്തു നിന്നും വരുന്ന ഞങ്ങൾ, ആദി ശങ്കരന്റെ ജന്മനാടായ കാലടിയിൽ നിന്നും വലത്തേക്ക് തിരിഞ്ഞു, ക്രിസ്തീയ തീർത്ഥടന കേന്ദ്രമായ മലയാറ്റൂർ വഴി, കേരള സർക്കാരിന്റെ... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started