മരുഭൂമിയുടെ ഓരത്തെ നീലനഗരത്തിൽ നിന്നും യാത്ര തുടരുകയാണ്. ആരവല്ലി കുന്നുകളുടെ മടിത്തട്ടിലെ തടാകങ്ങളുടെ നഗരമാണ് ലക്ഷ്യം. ഒപ്പം റാണി പദ്മിനി ഇതിഹാസതുല്യ ജീവിതം നയിച്ച നാടും കാണണം. മഹാറാണാ പ്രതാപിന്റെ രണവീര്യമുറങ്ങുന്ന നാട്ടിലൂടെയുള്ള യാത്ര മനസ്സിൽ ആവേശത്തിരയിളക്കം സൃഷ്ടിക്കും എന്ന് തീർച്ച. ഉദയ്പൂരും, ചിത്തോർഗഡും.... സ്വതന്ത്രഭാരതത്തിലെ സംസ്ഥാനമായ ഇന്നത്തെ രാജസ്ഥാൻ അതിനു മുന്നേ പല നാട്ടുരാജ്യങ്ങൾ ആയിരുന്നു. അങ്ങിനെ നോക്കുമ്പോൾ, മാൻഡോറും പിന്നീട് ജോധ്പൂരും കേന്ദ്രമാക്കിയിരുന്ന മാർവാർമാരുടെ മാർവാഡിൽ നിന്നും ചിത്തോർഗഡും പിന്നീട് ഉദയ്പൂരും തലസ്ഥാനമാക്കിയിരുന്ന മഹാറാണമാരുടെ... Continue Reading →
മരുഭൂമിയുടെ ഓരത്തെ നീലനഗരം…..
ജോധ്പൂർ....!!! ജയ്പൂർ കഴിഞ്ഞാൽ രാജസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരം. താർ മരുഭൂമിയുടെ കിഴക്കൻ അതിര്. നീലക്കുപ്പായമണിഞ്ഞ ഹവേലികളും, കോട്ടകളും, കൊട്ടാരങ്ങളും അഴകുചാർത്തുന്ന രാജസ്ഥാനിലെ നീലനഗരം. നമ്മുടെ നാട്ടിൽ നീലനിറം ഉപയോഗിക്കുന്നത് ജലലഭ്യതയെയും ജലസ്രോതസ്സിനെയുമൊക്കെ സൂചിപ്പിക്കുന്നതിനാണ്. എന്നാൽ ജലദൗർലഭ്യം എന്ന വിരോധാഭാസത്തെ ഉള്ളിലൊതുക്കുന്ന നഗരമാണ് ജോധ്പൂർ. നീലനിറത്തിലുള്ള ചുവരുകളോടുകൂടിയ കെട്ടിടങ്ങളാണ് ഈ പേര് വരുവാൻ കാരണം. പ്രാചീന ഭാരത ചരിത്രത്തിലെ മർവാർ രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന മൻഡോർ നഗരത്തിൽ, അന്നത്തെ രത്തോർ വംശ രാജാവായിരുന്ന റാവു ജോധ ഒരു കോട്ട... Continue Reading →
ഒടിയൻ
മലയാളത്തിൽ വീണ്ടും ഒരു സിനിമ ചർച്ചയായ സമയമാണിത്. അത് ഇറങ്ങുന്നതിനു മുന്നേ നവ മാധ്യമങ്ങളിൽ എല്ലാം ഇതിന്റെ ചർച്ചകൾ നടന്നു കഴിഞ്ഞു. അഭ്യൂഹങ്ങൾ, കണ്ടേക്കാൻ സാധ്യതയുള്ള കൗതുകങ്ങൾ, മോഹൻലാൽ എന്ന പ്രതിഭാസം, അദ്ദേഹത്തിന്റെ ആരാധകർ, ഒടിയന്മാരും പിന്നാമ്പുറകഥകളും ഒക്കെയായി ചർച്ചകൾ കൊഴുത്തു. വലുതെന്തോ വരാനിരിക്കുന്നു എന്നൊരു തോന്നൽ എല്ലാവരിലുമുണ്ടായി. സിനിമയിറങ്ങി. നായകൻ തന്നെ അവകാശപ്പെട്ടതുപോലെ ഒരു പാവം സിനിമ. അതിനു പറയുവാനുള്ള കാര്യങ്ങൾ പറഞ്ഞുകൊണ്ട്, അങ്ങനെ അങ്ങ് അവസാനിച്ച ഒരു സാധാരണ പ്രതികാര സിനിമ. ഒന്നു രണ്ടു... Continue Reading →
തങ്കശ്ശേരി വിളക്കുമാടം.
തങ്കശ്ശേരി വിളക്കുമാടത്തിന്റെ മുകളിൽ നിന്നുള്ള കാഴ്ചയാണിത്. കേരളത്തിലെ ഏറ്റവും വലിയ ദീപസ്തംഭത്തിന്റെ മുകളിൽ നിന്നും. അറബിക്കടലാണിത്. കൊല്ലം പട്ടണവും തുറമുഖവുമാണ് ഒരു വശത്ത്. കണ്ണിനു മുന്നിൽ വാടി എന്ന ചെറിയ തുറമുഖ ഹർബറിലേക്ക് അടുക്കുവാൻ തയ്യാറെടുത്തു ചെറിയ ബോട്ടുകൾ, പുലിമുട്ട്, സുനാമി പുനരധിവാസ പാക്കേജ് ൽ മൽസ്യബന്ധന തൊഴിലാളികൾക്കായി നിർമിച്ചു നൽകിയ കൂട്ടം കൂട്ടമായി അടുക്കി വെച്ചിരിക്കുന്ന വീടുകൾ, റഡാർ സംവിധാനം, ആവേശ തിരമാലകളെ ചെറുക്കുവാൻ കണ്ണെത്താ ദൂരെ വരെ കിടക്കുന്ന കൽത്തിട്ടകൾ, തകർന്ന് പോയ യൂറോപ്പ്യൻ... Continue Reading →
മീനാക്ഷിദേവിയുടെ സാമ്രാജ്യത്തിലേക്ക്…
വിശ്വപ്രസിദ്ധമായ ക്ഷേത്രനഗരിയിലേക്കാണ് ഈ യാത്ര. ഒരു നഗരത്തിന്‍റെ തന്നെ ഉത്ഭവത്തിനും വളർച്ചക്കും കാരണഭൂതയായി വൈഗാനദീതീരത്ത് വിരാജിക്കുന്ന ദേവി മീനാക്ഷിയെയും സുന്ദരേശ്വര ഭാഗവാനെയും കാണുവാൻ, അതിപുരാതന തമിഴ് സംസ്കാരത്തിന്‍റെ ഈറ്റില്ലവും, സംഘകാല സാഹിത്യത്തിന്‍റെ സിരാകേന്ദ്രവും, പാണ്ഡ്യരാജ്യ തലസ്ഥാനവുമായിരുന്ന മധുരയിലേക്ക്. ശ്രീ നാലാങ്കൽ കൃഷ്ണപിള്ളയുടെ 'മഹാ ക്ഷേത്രങ്ങളുടെ മുന്നിൽ' എന്ന പുസ്തകത്തിലൂടെയാണ് മധുരയെപ്പറ്റിയും മീനാക്ഷി ക്ഷേത്രത്തെക്കുറിച്ചുമൊക്കെ ആധികാരികമായി വായിക്കുന്നത്. അതിനും ഏറെ മുന്നേ, എട്ടാം ക്ലാസ്സിൽ പഠനയാത്ര പോയ കാര്യം അമ്മ വീട്ടിൽ പറയാറുണ്ട്. ജോലി സംബന്ധമായി കാഞ്ഞിരപ്പള്ളിയിൽ ആയതിനാൽ... Continue Reading →
മഴ
മഴയോർമ്മയെന്നിൽ തളിരിട്ട സന്ധ്യയിൽ, ഹൃദയത്തുടിപ്പിനാൽ നെയ്തെടുത്ത കിനാക്കൾ, മനമേറെ നിറയുമ്പോൾ അറിയുവാനാശിച്ചു, മഴപോൽ നേർത്തൊരാ നിനവാർന്ന മനസ്സുമായി. വസന്തം വിരിയുന്ന മഴനിറച്ചാർത്തലിൽ, നിറമാർന്ന മിഴികളോടൊപ്പം ഞാനിരുന്നു. എന്നുള്ളം തേടി ഞാൻ പലവഴി നടന്നു, എന്നിൽ പതിക്കുന്ന കണങ്ങളിൽ തേടി. ഇറ്റിറ്റു വീഴുന്ന തുള്ളിയിൽ തെളിയുന്ന ചിത്രം കാണാമറയത്തെക്കൊഴുകി പടരുന്ന സ്വപനം മഴനാദത്തിനോടൊട്ടുന്ന ഹൃദയം നിനവുകൾ സിരകളിൽ പടരുന്ന സമയം കാണാത്ത കാഴ്ച്ചകൾ ഇരുൾ നീന്തി വന്നു അറിയാത്ത വീഥിയിൽ ചിറകടിച്ചുയർന്നു ഇലപോലെ ഇളകുന്ന മനവും സ്വപ്ന ഗന്ധത്തിലലിയിക്കും... Continue Reading →
പ്രളയത്തുടിപ്പുകൾ…
ഒഴുകിയാർത്തലച്ചുവന്നു വന്യമായി വിശാലമായി. ജലകണങ്ങളാർത്തിരമ്പി നീളെയൊഴുകിപ്പടരവെ. ഭൂമിതൻ ഉൾത്തുടുപ്പിൽ നൃത്തമേളമാടവെ ആർത്തിരമ്പി ഒഴുകിടുന്നു വ്യഥകൾ അലകളാകവെ. വൃക്ഷമോ ലതാദിയോ ജന്തുജീവജാലമോ ചിതറിയൊഴുകി ചേർന്നിടുന്നു കടലിന്നോള വീഥിയിൽ. വിഷമഭാരമേറ്റു നമ്മൾ അശ്രുവാൽ തിളയ്ക്കവേ കർമ്മഫലം ഓർത്തിടാതെ ഭൂമിയെ പഴിക്കുവോർ. വികസനങ്ങൾ പടിപടിയായി വാനിലേക്കുയരവെ ധരിത്രിതൻ മാറിടത്തിൽ വേരുകളിറക്കവെ. ആഗോളലോക കമ്പോളത്തിൻ സുഷുപ്തിയിൽ രമിക്കവെ. ഋതുക്കൾ മാറിയലറിയാറി നേരം തെറ്റിയെത്തവെ. കയ്യേറിയേറി പോകവേ തടങ്ങളെ മറയ്ക്കവേ കാലമതിന്നുത്തരം ക്ഷണികമായി നല്കുവോം. ഉൾക്കാഴ്ചയോടെ നാം നല്ല നാളെ കാണണം വെടിയണം നമുക്കൊരാ... Continue Reading →
ഭയാനകം..
"ഹോളിവുഡ് നമ്മളെക്കാൾ എത്രയോ മുന്നിലാണ്.ഇന്ത്യൻ സിനിമകളിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണ്. എന്നാൽ കാലഹരണപ്പെടാത്ത ഇന്ത്യൻ സംസ്കാരവും വൈകാരികതയുമാണ് അവരോടു മത്സരിക്കുവാനായി ഞാൻ എന്റെ സിനിമകളിൽ ഉപയോഗിക്കുന്നത്" മികച്ച സംവിധായനകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച ശ്രീ ജയരാജിന്റെ ഒരു അഭിമുഖത്തിലെ വാക്കുകളാണിത്. ഇന്ന് അന്താരാഷ്ട്ര വേദികളിൽ മലയാള സിനിമകളുടെ സാന്നിധ്യമറിയിക്കുന്ന ഒരു പരീക്ഷണശാല തന്നെയാണ് ജയരാജ്. അദ്ദേഹത്തിന്റെ നവരസ പരീക്ഷണങ്ങളെക്കുറിച്ച് കെട്ടിട്ടുണ്ടാകുമല്ലോ. ഹാസ്യവും, രൗദ്രവും, ശൃംഗാരവുമാണ് ഇനി സിനിമയാകുവാൻ ഉള്ളൂ. അവസാനം ഇറങ്ങിയ 'ഭയാനകം' സിനിമയിലൂടെയാണ് മികച്ച സംവിധായകനെ... Continue Reading →
ഇരിങ്ങോൾ
എറണാകുളം ജില്ലയിലെ പെരുമ്പാവൂർ പട്ടണത്തോട് ചേർന്ന്, ഏതാണ്ട് 50 ഏക്കറോളം വരുന്ന വനഭൂമിയും, അതിനുള്ളിൽ ഒരു വനദുർഗ്ഗ ദേവി ക്ഷേത്രവും. ഉത്സവനാളുകളിൽ പിടിയാനപ്പുറത്തെഴുന്നള്ളി വരുന്ന ദേവിയുടെയും ഉപദേവതകളായ വൃക്ഷങ്ങളുടെയും സാമ്രാജ്യം. കാവ് എന്ന് പറയുന്നതാകും കുറച്ചുകൂടി ഉചിതം. പെരുമ്പാവൂരിൽ നിന്നും മൂന്നാർ റോഡിൽ 3 കി.മി യാത്ര ചെയ്ത്, പട്ടാൽ പോസ്റ്റ്ഓഫീസ് കവലയിൽ നിന്നും വലത്തേക്കു തിരിഞ്ഞാൽ നിങ്ങൾ പെട്ടെന്ന് ഗ്രാമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. അവിടെ നിന്നും 1 കി.മി. കൂടി സഞ്ചരിച്ചാൽ, വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളും കൊണ്ട് പ്രകൃതി... Continue Reading →
കല്ലിൽ ക്ഷേത്രം
മധ്യപ്രദേശിലെ ഖജുരാഹോ ശില്പങ്ങളെപ്പറ്റിയും, രാജസ്ഥാനിലെ മൗണ്ട് അബുവിലെ ക്ഷേത്രങ്ങളെപ്പറ്റിയുമൊക്കെ നിങ്ങൾ കെട്ടിട്ടുണ്ടാകുമല്ലോ. ജൈനമതം ഭാരതത്തിൽ എത്തിയത് വഴി, വാസ്തുവിദ്യയിലും ശിൽപ്പകലയിലും അവർ നൽകിയ സംഭാവനകൾ ആണ് ഇവയൊക്കെയും. പാറ തുരന്നുള്ള ഗുഹാക്ഷേത്രങ്ങളും ജൈനമതസംഭാവനയായി വിലയിരുത്തപ്പെടുന്നു. പിൽക്കാലത്ത് ഹൈന്ദവാരാധനാ കേന്ദ്രങ്ങളായ ജൈനക്ഷേത്രങ്ങൾ കേരളത്തിലുമുണ്ട്. പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ എന്ന സ്ഥലത്തു ഗുഹാനിർമ്മിതമായ ഒരു ജൈനക്ഷേത്രമുണ്ട്. ഇന്ന് ഭഗവതി ക്ഷേത്രമായി ആരാധിക്കുന്ന ഇവിടം പണ്ട് ഒരു ജൈനകേന്ദ്രം ആയിരുന്നു എന്ന് പറയപ്പെടുന്നു. ഒരല്പം കൂടി ചരിത്രം പറഞ്ഞതിന് ശേഷം നമുക്ക് അമ്പലത്തിലേക്ക്... Continue Reading →
