ഒരു മഹാമാരിയുടെ ( പ്ലേഗ് ) കാലത്തെ ദാരുണ സംഭവങ്ങളിൽ ( ചാപ്പെക്കർ സഹോദരന്മാരുടെ കൊലപാതകം ) അമർഷം പൂണ്ട് വിപ്ലവകാരിയായി മാറിയ വിപ്ലവകാരികളുടെ രാജകുമാരന്റെ സ്മരണകളിലേക്ക് മറ്റൊരു മഹാമാരിയുടെ കാലത്തിരുന്നുകൊണ്ടു സഞ്ചരിക്കുകയാണ്. ഈ വിപ്ലവകാരിയുടെ ജനനവും 1883 ലെ മെയ് മാസം ആയിരുന്നു എന്നത് മറ്റൊരു പ്രത്യേകത. ആദ്യ സ്വാതന്ത്ര്യസമരത്തിന്റെ ഒന്നാം ഘട്ടം ആരംഭിക്കുന്നതും മെയ് മാസം ആയിരുന്നു. തന്റെ നേതൃത്വത്തിൽ അഭിനവ് ഭാരത് എന്ന വിപ്ലവ പ്രസ്ഥാനമാരംഭിക്കുന്നതും 1904 ലെ മെയ് മാസത്തിൽ. ഈ... Continue Reading →
കാശ്മീർ എന്റെ രക്തചന്ദ്രിക
തന്റെ പതിനാലാം വയസ്സിൽ സ്വന്തം നാട്ടിൽ നിന്നും വീട്ടിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന ബാലന്റെ നേർ അനുഭവങ്ങളിൽ കൂടിയാണ് ഈ പുസ്തകത്തിന്റെ യാത്ര. 1990 കളിൽ എന്താണ് കാശ്മീരിൽ നടന്നതെന്ന് നമുക്ക് അറിയണ്ടേ??? സ്വന്തം രാജ്യത്തിന്റെ ഒരു ഭാഗത്തു നടന്ന പലായനത്തെക്കുറിച്ച് നമ്മൾ അറിയണ്ടേ??? അധ്വാനിച്ചു നേടിയ സകലതും ഭീകരവാദികൾക്ക് മുന്നിൽ ഇട്ടേറിഞ്ഞു ഓടിപ്പോകേണ്ടി വന്നവരുടെ സംഭവകഥകൾ നമ്മൾ അറിയണം...ഉറ്റവരെയും ഉടയവരെയും കണ്ണിന്റെ മുന്നിലിട്ട് ഇല്ലാതാക്കുന്നതും പിച്ചിചീന്തുന്നതും കണ്ടു നിൽക്കേണ്ടി വന്ന ഹതഭാഗ്യരുടെ ദാരുണമായ അനുഭവകഥ... Continue Reading →
യാത്ര
ഇത്തവണയും യാത്രയെപ്പറ്റിത്തന്നെയാണ് എഴുതുവാൻ ഉദ്ദേശിക്കുന്നത് . പക്ഷെ ഇതൊരു യാത്രാവിവരണം ആയിരിക്കുകയില്ല. ഇതെന്തായിതീരുമെന്നും വലിയ പിടിയുമില്ല. നമ്മളൊരു യാത്ര പുറപ്പെട്ടാൽ നമ്മുടെ ശരീരത്തിന്റെ വഴികളെ വിശദീകരിക്കുവാൻ എളുപ്പമാണ്. എവിടെയൊക്കെ പോയി, എന്തൊക്കെ കണ്ടു, ആരെയൊക്കെ കണ്ടു, എന്തൊക്കെ രുചിച്ചു ഇതെല്ലാം വളരെ എളുപ്പത്തിൽ അനാവരണം ചെയ്യുവാൻ സാധിക്കും. എന്നാൽ മനസ്സിന്റെ വഴികളിലേക്ക് ഊർന്നിറങ്ങൽ ശ്രമകരമായ ദൗത്യമാണ്. അതുകൊണ്ട് തന്നെ ഈ എഴുത്തു ഇവിടെ തുടങ്ങുമ്പോൾ എങ്ങിനെ മുന്നോട്ട് പോകുമെന്നോ എവിടെ അവസാനിപ്പിക്കുമെന്നോ അറിയില്ല. ഒരു യാത്ര എങ്ങിനെ... Continue Reading →
അപ്പൂപ്പൻതാടി
എണ്ണിയാലൊടുങ്ങാത്ത കാഴ്ചകളുടെ കൂമ്പാരങ്ങൾക്കുള്ളിലൂടെയാണ് ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. ചില കാഴ്ചകളെ തേടി കണ്ടെത്തലാണ് ജീവിതം എന്നു വേണമെങ്കിലും പറയാം. നമ്മുടെയൊക്കെ ഉള്ളിൽ അറിയാതെ ഒത്തുകൂടിയ ഇഷ്ടങ്ങളാൽ നെയ്തെടുത്തതും, ഇതുവരേയ്ക്കും ചെന്നെത്തിപ്പെടാത്തതെന്ന് തോന്നിപ്പിക്കുന്നതുമായ ചില കാഴ്ച്ചകളെ തേടലാണ് ഓരോ ജീവിതവും. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത, ഇതുവരെയും അനുഭവിച്ചിട്ടില്ലാത്ത എന്തോ സൗന്ദര്യം ലക്ഷ്യസ്ഥാനങ്ങളിൽ ഒളിഞ്ഞിരിക്കുന്നുയെന്ന് നമ്മൾ ഓരോരുത്തരും അടങ്ങാതെ വിശ്വസിക്കുന്നു. ഇനിയുമെത്തിച്ചേർന്നിട്ടില്ലാത്ത അകലെക്കാഴ്ചകളുടെ സൗരഭ്യം തേടിയുള്ള പരക്കംപാച്ചിലുകളിൽക്കൂടിയാണ് ഓരോ ദിവസവും കടന്നു പൊയ്ക്കൊണ്ടിരുന്നത്. ഒരൊറ്റപ്പെട്ട ബിന്ദുവായി മാറി, മനസ്സിലും... Continue Reading →
അന്തിക്കാടൻ കഥ തുടരുന്നു
'വീണ്ടും ചില വീട്ടുകാര്യങ്ങൾ' എന്ന മട്ടിലാണ് അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയെപ്പറ്റി പല സിനിമാ നിരൂപകർ എഴുതിവെക്കുന്നത്. കേവലം 'കുടുംബ പുരാണത്തിനും' അപ്പുറം 'സമൂഹ'വുമായും സിനിമയുമായും ബന്ധപ്പെട്ടു കിടക്കുന്ന തിരുത്തപ്പെടേണ്ട കാഴ്ചപ്പാടുകൾ തന്നെയാണ് ഈ സിനിമ നമുക്ക് മുന്നിൽ വയ്ക്കുന്ന 'സന്ദേശം'. കുടുംബബന്ധങ്ങളിലെ 'രസതന്ത്രം' ഈ ചിത്രങ്ങളിലെ പല ഘടകങ്ങളിൽ ഒന്നുമാത്രമാണ്. കാലഘട്ടത്തിന്റെ ചിത്രമായിത്തന്നെയാണ് ഇതിനെ 'വരവേൽ'ക്കേണ്ടത്. 'എന്നും എപ്പോഴും' 'കൊച്ചു കൊച്ചു സന്തോഷങ്ങളാൽ' രചിക്കപ്പെടുന്ന അന്തിക്കാടൻ സിനിമകളുടെ രസക്കൂട്ട് അനൂപ്... Continue Reading →
‘എന്റെ കഥ’
സ്വജീവിതാനുഭവങ്ങൾ ഇതിലുണ്ട്...എന്നാൽ ഇതൊരു ആത്മകഥയല്ല... ഇതൊരു സ്വപ്നസഹിത്യമാണ്... മനസ്സ് എന്ന മഹാപ്രപഞ്ചത്തിന്റെ സ്വാതന്ത്ര്യത്തിലലിഞ്ഞ്,ഭയമേതുമില്ലാതെ,അക്ഷരങ്ങളാൽ സൃഷ്ടിച്ചെടുത്ത,സ്നേഹമുദ്രകൾ... ഉണങ്ങിയ ചിന്തകളുടെ ധൂമപടലങ്ങൾക്കിടയിൽ പുതിയ ആഖ്യാനങ്ങളുടെ കനത്ത സുഗന്ധം പടർത്തുന്ന തൂലിക..
ഭാരതചരിത്രത്തിലെ ആറ് സുവർണ ഘട്ടങ്ങൾ
അദ്‌ഭുതകരമായ വിജയവൈജയന്തി ഉയർത്തിപ്പിടിക്കുന്ന കഥകൾ...കഥകളെന്നു പറയുവാൻ കഴിയില്ല..!ഇത് തെളിവുകൾ സഹിതം സമർപ്പിക്കുന്ന ചരിത്ര വസ്തുതകളാണ്.... തക്ഷശിലയിലെ ഒരപൂർവ്വ സംഗമത്തിൽ നിന്നും ഇതാരംഭിക്കുന്നു - അവർ ചന്ദ്രഗുപ്തനും സാക്ഷാൽ ചാണക്യനുമാണ്... ശ്രദ്ധിക്കുക...! അലക്‌സാണ്ടർ ജൈത്രയാത്ര നടത്തിയ നാടല്ല ഇത്. ആ രാജാവിന് പലായനം ചെയ്യേണ്ടി വന്നതാണ്... ഇത് അടിമത്തത്തിന്റെ ചരിത്രമല്ല...!സിന്ധുവിനിക്കരെ, ഹിമാലയവും ഹിന്ദുക്കുഷ്ഉം ഒപ്പം മൂന്നു സമുദ്രങ്ങളും അതിരുകാക്കുന്ന ജനപദങ്ങളുടെ ഉയർത്തെഴുന്നേൽപ്പിന്റെ ചരിത്രമാണ്... വികസിക്കുന്ന അതിരുകൾ സമ്മാനിക്കുന്ന സാമ്രാട്ട് ചന്ദ്രഗുപ്തൻ. കൂടെ രാഷ്ട്രതന്ത്രങ്ങൾ മെനഞ്ഞു ചാണക്യനും.പിന്നീട് പാടലീപുത്രത്തിൽ പുഷ്യമിത്രന്റെ... Continue Reading →
തടാക ക്ഷേത്രം – അനന്തപുരം, കാസറഗോഡ്
രണ്ടു കൗതുകങ്ങളാണ് ഈ ക്ഷേത്രത്തിലേക്ക് എത്തിപ്പെടുവാൻ മനസ്സിനെ നിർബന്ധിച്ചത്. ഒന്ന് ഇവിടവും സാക്ഷാൽ പദ്മനാഭസ്വാമിയുമായുള്ള ബന്ധം. രണ്ട്, തടാകവും, അതിനു നടുവിലെ ഈ ക്ഷേത്രവും പിന്നെ അതിനുള്ളിലെ അന്തേവാസിയായ മുതലയും.നമുക്ക് ഐതിഹ്യത്തിൽ നിന്ന് തുടങ്ങാം.തികഞ്ഞ വിഷ്ണു ഭക്തനായ വില്വമംഗലം സ്വാമികൾ ഇവിടെ വരികയും പൂജാദികാര്യങ്ങൾ നിർവഹിക്കുകയും ചെയ്തിരുന്നുവത്രെ. അങ്ങനെയൊരിക്കൽ തന്റെ പ്രവർത്തികളിൽ ഏർപ്പെട്ടുകൊണ്ടിരുന്ന സ്വാമിയുടെ മുന്നിലേക്ക് ഒരു കുട്ടി കുസൃതിയും കാര്യങ്ങളുമൊക്കെയായി വരികയും കുട്ടിയുടെ കുസൃതിയിൽ സ്വാമി ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു. അതിനു ശേഷം ആ ബാലൻ... Continue Reading →
ജയ്‌പൂർ….
രാജസ്ഥാൻ യാത്രയിലെ അവസാനത്തെ കുറിപ്പാണിത്. ജയ്പൂരിലെ കാഴ്ചകളാണ് ഇനി എഴുതുവാനുള്ളത്. രാജപുത്രരുടെ നാട്ടിൽക്കൂടിയുള്ള ഈ യാത്രയുടെ തുടക്കവും ഒടുക്കവും ജയ്പൂരിൽ നിന്നുമായിരുന്നു. ചരിത്രത്തിന്റെ ഗന്ധമുള്ള നഗര-ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ ഗതകാല സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുണ്ട്. രജപുത്ര രണവീര്യത്തിന്റെ അവശേഷിപ്പുകളിൽ കൂടിയുള്ള സഞ്ചാരം. ധീരതയുടെയും പരാക്രമത്തിന്റെയും പര്യായമായിരുന്നു രജപുത്രർ. യുദ്ധം പ്രധാന തൊഴിലാക്കിയിരുന്നവർ. എന്നാലോ തങ്ങളോട് തോറ്റവരോട് മാന്യമായി പെരുമാറിയിരുന്നവർ. സ്വാതന്ത്ര്യലബ്ധിക്ക് മുന്നേ ഇന്നത്തെ രാജസ്ഥാൻ പല നാട്ടുരാജ്യങ്ങൾ ആയിരുന്നു. രജപുത്രരിലെ തന്നെ പല വിഭാഗക്കാർ ആയിരുന്നു ഓരോ രാജ്യത്തെയും ഭരണം.... Continue Reading →
എങ്ങോട്ടെന്നില്ലാത്ത യാത്രകൾ…
എങ്ങോട്ടേക്കാണ് എന്ന ചോദ്യത്തിന് 'വെറുതെ പോവുകയാണ്' എന്നൊരു മറുപടി എപ്പോഴെങ്കിലുമൊക്കെ നമ്മൾ പറഞ്ഞിട്ടുണ്ടാകും. 'എവിടേക്കാണ് എന്നൊന്ന് പറഞ്ഞിട്ട് പോകൂ' എന്ന് നമുക്കൊപ്പമുള്ളവർ ആവശ്യപ്പെടുമ്പോഴും യാത്രയ്ക്കായി ഇറങ്ങുന്ന നേരത്തു പോലും അങ്ങിനെയൊരുത്തരം പറയുവാൻ നമുക്കുണ്ടാകുകയുമില്ല. എത്ര തന്നെ കാര്യാന്വേഷണം നടത്തിയാലും പ്രതീക്ഷിക്കുന്ന ഉത്തരം അവർക്ക് ലഭിക്കാറില്ല. ഒരു പക്ഷെ യാത്രികനും ആ ഒരു അവസ്ഥയെ പറഞ്ഞു മനസ്സിലാക്കുവാൻ ബദ്ധപ്പെടാറും ഉണ്ടാകും. അങ്ങനെയൊരു അഴകൊഴമ്പൻ ഭാവത്തിൽ ഇറങ്ങിപ്പുറപ്പെടുമ്പോൾ കാണുന്നവരും കേൾക്കുന്നവരും ഇവനെന്തോ വിഷമമുണ്ട് എന്ന നിഗമനത്തിൽ എത്തിയിട്ടുണ്ടാകും. അവരെ തെറ്റ്... Continue Reading →
